ഇനിവരുമൊരു തലമുറയ്ക്കും ഇന്നിന്‍റെ ജനതയ്ക്കുമായി ഒരു ചലച്ചിത്രം

പ്രകൃതിയുടെ നില നില്‍പ്പിനു വേണ്ടിയുള്ള ഒരു ചലച്ചിത്ര പോരാട്ടം

ഇനിവരുമൊരു തലമുറയ്ക്കും ഇന്നിന്‍റെ ജനതയ്ക്കുമായി ഒരു ചലച്ചിത്രം

കഴിഞ്ഞ പത്തുവര്‍ഷമായി രാജ്യത്തെ ആദ്യ ദേശീയോദ്ഗ്രഥന വാര്‍ത്താ മാധ്യമം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന മലനാട് ടി വി അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയം ചലച്ചിത്രമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.ബഹുമാനപ്പെട്ട എല്ലാ പ്രവാസികളും തദേശീയരും നമ്മുടെ നാടിനെ നടുക്കിയ ബ്രഹ്മപുരം സംഭവത്തില്‍ മൌനം വെടിയണം....കാരണം മികച്ചരീതിയില്‍ മാലിന്യ സംസ്കരണം,പൊതുജനാരോഗ്യം, പ്രാഥമിക പരിഗണന ലഭിക്കേണ്ട എല്ലാ മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന അന്യ രാജ്യങ്ങളില്‍ നിങ്ങള്‍ അനുഭവിച്ച ആ ജീവിതാനുഭവങ്ങള്‍ക്ക് പകരം അമിത ധനാഗമന മോഹങ്ങള്‍ക്ക് വേണ്ടി ചെയ്തു കൂട്ടുന്ന കൊടും പാപങ്ങളിലൂടെ മാരകരോഗികളായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വെമ്പല്‍ കൊള്ളുകയാണ് ദൈവത്തിന്‍റെ നാട്ടിലെ ചില അധികാര വര്‍ഗങ്ങള്‍...പ്രജക്ഷേമ തല്‍പ്പര്യരല്ല ജനപ്രതിനിധികളെങ്കില്‍ ഇനി വരും തലമുറ അവര്‍ക്ക് മാപ്പ് നല്‍കില്ല....

ബ്രഹ്മപുരം മാത്രമല്ല വിളപ്പില്‍ശാലയും, കടവൂരും മറ്റും ഈ നാടിനെ വിണ്ണിലെ നരകമാക്കി മാറ്റിയിരിക്കുന്നു.

തികച്ചും ഹാസ്യ മെമ്പോടിയോടുകൂടി വര്‍ത്തമാന കേരള രാഷ്ട്രിയവും പുതിയ തലമുറയുടെ ആകുലതകളും പ്രതികരണവും...ഒപ്പം നമ്മുടെ സങ്കല്‍പ്പത്തിലെ ജനപ്രതിനിധികളും തിരശീലയിലെത്തുന്ന ഈ ചിത്രം ഒരു മാറ്റത്തിന് കാരണമാകുന്ന കലാസൃഷ്ടിയാകും എന്നുറപ്പാണ് ..... ഒരു വര്‍ഷത്തേക്കുള്ള വാണിജ്യ പരസ്യങ്ങള്‍ മുന്‍കൂര്‍ നല്‍കിയും നിര്‍മ്മാണമേറ്റെടുത്തതും സഹ നിര്‍മാതാക്കളയും അഭിനേതാക്കളായും സാങ്കേതിക പ്രവര്‍ത്തകരായും മറ്റാരും പറയാത്ത ഇതിവൃത്തം ചര്‍ച്ചച്ചെയ്യുന്ന ഈ ചലച്ചിത്രം  യാഥാര്‍ത്ഥ്യമാക്കാനും അതിലൂടെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും കക്ഷി രാഷ്ട്രീയപ്രതിനിധികളെയും നവോദ്ധാനത്തിലേക്ക് നയിക്കുവാനും ഉതകുന്ന ഈ സംരംഭത്തിന് മലനാട് ടി‌വി പരമാവധി പിന്തുണ തേടുകയാണ്.

ഇത് വെറും സിനിമയല്ല.....സകല സമൂഹത്തിന്‍റെയും സര്‍വ്വ ചരാചരങ്ങളുടെയും എന്തിന് പ്രകൃതിയുടെയും നിലനില്‍പ്പിന് വേണ്ടിയുള്ള ഒരു ചലച്ചിത്ര പോരാട്ടമാണ്...ഈ സിനിമ